പ്രതീകാത്മക ചിത്രം
കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും മുക്കത്ത് വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കൽ സ്വദേശിയായ തങ്കത്തിനാണ് പരിക്കേറ്റത്. ഓട് പൊട്ടിവീണ് തലക്ക് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ വീടിൻറെ അടുക്കള ഭാഗം പൂർണമായും തകർന്നു.
ശനിയാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിലും കാറ്റിലും മുക്കത്ത് വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഗസ്ത്യമുഴി തടപ്പറമ്പിൽ സുധാകരൻറെ വീടിനു മുകളിലേക്കും ഇലക്ട്രിക് ലൈനിൻറെ മുകളിലേക്കും മരം വീണു. മുക്കം ഫയർ ഫോയ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
