കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു,9 ജില്ലകളില്‍ മഴ അലേര്‍ട്ട് പ്രഖ്യാപിച്ചു

.ജൂണ്‍ 14 , 16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണെന്ന് കാലാവാസ്ഥ വകുപ്പറയിച്ചിട്ടുണ്ട്.നാളെ മുതല്‍ കേരളത്തിന് മുകളില്‍ വടക്ക് പടിഞ്ഞാറന്‍ ശക്തമാകും.

author-image
Sneha SB
New Update
RAIN ALERT UPDATE

തിരുവനന്തപുരം : കാലവര്‍ഷം കേരളത്തില്‍ വീണ്ടും സജീവമാകുന്നതോടുകൂടി മഴ ശക്തി പ്രാപിക്കും.വരുന്ന ഏഴു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ജൂണ്‍ 14 , 16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണെന്ന് കാലാവാസ്ഥ വകുപ്പറയിച്ചിട്ടുണ്ട്.നാളെ മുതല്‍ കേരളത്തിന് മുകളില്‍ വടക്ക് പടിഞ്ഞാറന്‍ ശക്തമാകും.വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള ഒഡീഷയുടെ വടക്കന്‍ തീരം, ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.ജൂണ്‍ 14 ന് കിലോമീറ്ററില്‍ 50 മുതല്‍ 60 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍,മലപ്പുറം,കണ്ണൂര്‍,കോഴിക്കോട്,കാസര്‍കോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ കണ്ണൂര്‍ ,കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

yellow alert rain alert