കാസര്‍കോട് ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം

ആളാപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.

author-image
Sneha SB
New Update
KSD RAIN

കാസര്‍കോട്: കനത്ത മഴയില്‍ കാസര്‍കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം. മഞ്ചേശ്വരത്ത് മഴയില്‍ റോഡ് ഇടിഞ്ഞു.മജ്വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞ് വീണത്,റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറും, ബൈക്കും ഒലിച്ചു പോയി. ആളാപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.

പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് എന്നീ മേഖലകള്‍ വെള്ളത്തിനടിയി. യേരിയാലില്‍ അഗ്‌നിരക്ഷാസേനയെത്തി കുടുംബങ്ങളെ ഒഴിപ്പിച്ചു. 15 വീടുകളില്‍ വെള്ളം കയറി. അംഗഡി മുഗറില്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലര്‍ച്ചെയോടെയാണ് മണ്ണിടിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൊഗ്രാലിലും, ഉപ്പളയിലും വീടുകളില്‍ വെള്ളം കയറി. ഇതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് ഒഴിപ്പിക്കുകയാണ്.ചെര്‍ക്കളയിലെ പാടശേഖരം നിറഞ്ഞ് കരയിലുള്ള 4 വീടുകളില്‍ വെളളം കയറി. കാഞ്ഞങ്ങാട് കാസര്‍ഗോഡ് റോഡില്‍ ചന്ദ്രഗിരിറോഡില്‍ മണ്ണിടിച്ചല്‍ ഉണ്ടായി.കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു , ചന്ദ്രഗിരി പാലത്തിന് സമീപമാണ് മണ്ണിടിഞ്ഞത്.

heavy rain kasaragod landslide