കനത്ത മഴ : എറണാകുളത്ത്  51 വീടുകൾക്ക് നാശ നഷ്ടം,

കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ പലയിടങ്ങളിലും വീടുകൾക്ക്  നാശനഷ്ടം. ഒരു വീട് പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു.  24ന് പെയ്ത ശക്തമായ മഴയിൽ കൊച്ചി താലൂക്കിലാണ് ഒരു വീട് പൂർണമായും തകർന്നത്

author-image
Shyam
New Update
RAIN

കൊച്ചി: കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ പലയിടങ്ങളിലും വീടുകൾക്ക്  നാശനഷ്ടം. ഒരു വീട് പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു.  24ന് പെയ്ത ശക്തമായ മഴയിൽ കൊച്ചി താലൂക്കിലാണ് ഒരു വീട് പൂർണമായും തകർന്നത്. കൊച്ചി താലൂക്കിൽ ആറ് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.24 മെയ് മുതൽ 26 മെയ് ഉച്ചയ്ക്ക് രണ്ടു വരെയുള്ള കണക്ക് പ്രകാരം പറവൂർ താലൂക്കിൽ 19, കണയന്നൂർ താലൂക്കിൽ ആറ്, കുന്നത്തുനാട് ആറ്, മൂവാറ്റുപുഴയിൽ നാല്, ആലുവയിൽ നാല്, കോതമംഗലത്ത് രണ്ട് എന്നിങ്ങനെ വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.അടിയന്തിര ഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ 360 ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കിയിട്ടുണ്ട്.

artificial rain kochi