/kalakaumudi/media/media_files/2025/06/26/rain-alert-updated-today-2025-06-26-14-27-05.png)
തിരുവന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു.കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മൂന്ന് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് അലര്‍ട്.മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചിരിക്കുകയാണ്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ്.