/kalakaumudi/media/media_files/2025/07/16/rain-orange-alert-2025-07-16-15-59-24.jpg)
തിരുവനന്തപുരം : കേരളത്തില്‍ ജൂലൈ 17,19,20 തീയതികളില്‍ അതിതീവ്ര മഴയ്ക്കും,ജൂലൈ 17 മുതല്‍ 21 വരെ അതിശക്തമോ ശക്തമോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.
വ്യാഴാഴ്ച നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കാസര്‍കോട്,കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.വെള്ളിയാഴ്ച വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും,ശനിയാഴ്ച കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം ,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട്,റെഡ് അലേര്‍ട്ടാണ്.അതിതീവ്ര മഴയ്ക്കുളള സാധ്യതയ്ക്കുളള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.