തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ശനിയാഴ്ച മുതല്‍ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.വെള്ളിയാഴ്ച നാലു വടക്കന്‍ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവന്‍ പെരുമഴ പ്രതീക്ഷിക്കാം.വടക്കന്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ചില പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെളളം എത്താന്‍ ഇതിയടാക്കും.തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് കരയില്‍ കയറുന്നതോടുകൂടി ദുര്‍ബലമാകും.അതോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രവാഹം സാധാരണ നിലയിലാകും.തുടര്‍ന്ന് കേരളത്ത് മഴ കനക്കും.
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും
ശനിയാഴ്ച മുതല്‍ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.വെള്ളിയാഴ്ച നാലു വടക്കന്‍ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
New Update