മഴക്കെടുതി രൂക്ഷം, ഒരു മരണം; പാലക്കാട് ഡാം ഷട്ടറുകള്‍ തുറന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വെള്ളക്കെട്ടില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം. നെയ്യാറ്റിന്‍കരയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു.

author-image
Prana
New Update
h
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. കണ്ണൂര്‍ ചാലയില്‍ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചാല ഈസ്റ്റിലെ സുധീഷ് ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വെള്ളക്കെട്ടില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം. നെയ്യാറ്റിന്‍കരയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. നടൂര്‍കൊല്ല തൈത്തൂര്‍ വിളാകത്ത് വീട്ടില്‍ ബാബു(68) ആണ് മരിച്ചത്. രാവിലെ റോഡിലൂടെ നടന്നുവരുമ്പോള്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് ദിവസങ്ങള്‍ക്ക് മുമ്പാണ് വൈദ്യുതി ലൈനിന് മുകളിലേക്ക് പൊട്ടി വീണത്. വൈദ്യുതി കമ്പി പൊട്ടിയത് കെഎസ്ഇബി ഓഫീസില്‍ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
കോഴിക്കോട് കല്ലാനോട് അതിശക്തമായ മഴയില്‍ കൂറ്റന്‍ പാറ അടര്‍ന്നു വീണു. ഉഗ്ര ശബ്ദത്തോടെയാണ് പാറകല്ല് വീണതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്ത് ഉരുള്‍ പൊട്ടല്‍ ഉള്‍പ്പെടെയുളള അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നേരത്തെ മലയിടിച്ചിലും വിള്ളലും ഉണ്ടായ പ്രദേശമാണിത്.നീരൊഴുക്ക് കൂടിയതോടെ പാലക്കാട് മംഗലം ഡാമിന്റെ ഒന്നും അഞ്ചും ഷട്ടറുകള്‍ തുറന്നു. 10 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. ഡാം തുറന്നതോടെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

 

heavy rains