കനത്ത മഴ: ഡാമുകളിൽ ജല നിരപ്പ് കൂടുന്നു

പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ മേഖലയിൽ കാ​റ്റും ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യി തു​ട​രും. കേ​ര​ള​തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം​ വ​രെ ന്യൂ​ന​മ​ർ​ദ​പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ലാണ് മഴ കനക്കുന്നത്.

author-image
Anagha Rajeev
New Update
idukki
Listen to this article
0.75x 1x 1.5x
00:00 / 00:00

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ അടുത്ത അ​ഞ്ചു​ ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെന്ന്​ കേ​ന്ദ്ര കാലാവസ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ മേഖലയിൽ കാ​റ്റും ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യി തു​ട​രും. കേ​ര​ള​തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം​ വ​രെ ന്യൂ​ന​മ​ർ​ദ​പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ലാണ് മഴ കനക്കുന്നത്.

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച​യും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച​യും മ​ഞ്ഞ അലേർട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. 

ക​ന​ത്ത​മ​ഴ​ തുടരുന്ന സാഹചര്യത്തിൽ ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു. ഒ​മ്പ​ത്​ ഡാ​മു​ക​ളി​ൽ ചു​വ​പ്പ്​ അലേർട്ട് ന​ൽ​കി. മൂ​ഴി​യാ​ർ (71.64 ശ​ത​മാ​നം), മാ​ട്ടു​പ്പെ​ട്ടി (95.56), പൊ​ന്മു​ടി (97.24), ക​ല്ലാ​ർ​കു​ട്ടി (98.48), ഇ​ര​ട്ട​യാ​ർ (36.73), ലോ​വ​ർ​പെ​രി​യാ​ർ (100), കു​റ്റ്യാ​ടി (97.76), ബാ​ണാ​സു​ര സാ​ഗ​ർ (94.20) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ റെ​ഡ്​ അലേർട്ടാണുള്ളത്. ജ​ല​നി​ര​പ്പ്​ 91 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ ജ​ല​വി​ഭ​വ വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള മീ​ങ്ക​ര ഡാ​മും റെ​ഡ്​ അലേർട്ടിലാണ്. 

heavy rain alert