/kalakaumudi/media/media_files/2025/06/18/WANHAI SHIP-2f892a90.jpg)
അറബിക്കടലില്‍ തീപിടിച്ച വാന്‍ഹായ് കപ്പലില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ രക്ഷാദൗത്യസംഘത്തിനെപ്രതിസന്ധിയിലാക്കികപ്പലിൽനിന്നുള്ളകനത്തപുക. കപ്പലിലെ തീയണയ്ക്കാന്‍ രാസപ്പൊടി അടക്കമുള്ളവ രക്ഷാദൗത്യസംഘം ഉപയോഗിച്ചിരുന്നു. വെള്ളവും പതയും കപ്പലിലേക്ക് ചീറ്റിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ തുടരുന്നത്. കപ്പലിന്റെ ഡെക്കിന്റെ മുന്‍ഭാഗത്തും ബങ്കര്‍ ടാങ്കിന്റെ സമീപത്തുമാണ് തീ അവശേഷിക്കുന്നത്. കപ്പലിനെ 45 നോട്ടിക്കല്‍ മൈലിലേറെ ദൂരത്തേക്ക് കെട്ടിവലിച്ച് മാറ്റിയെങ്കിലും ഉള്ളില്‍ കയറിയുള്ള പരിശോധന നടത്താനായിട്ടില്ല. ഉള്ളില്‍ പരിശോധന നടത്തിയാലേ അപകടത്തില്‍ കാണാതായ നാല് പേരെക്കുറിച്ച് അറിയാനാകൂവെന്ന നിഗമനത്തിലാണ് സംഘം. നാവികസേനയും കോസ്റ്റ്ഗാര്‍ഡും രക്ഷാദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.