കുടമാറ്റത്തില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം; കൊല്ലം പൂരം വിവാദത്തില്‍

കൊല്ലം പൂരത്തില്‍ പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഇടംപിടിച്ചു. ഇപ്പോള്‍ ഇത് പല വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

author-image
Akshaya N K
Updated On
New Update
kkkkk

കൊല്ലം: കൊല്ലം പൂരത്തില്‍ പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഇടംപിടിച്ചു. നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉയര്‍ന്നത്.   

ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിക്കുന്ന  ചിത്രങ്ങളോ, ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിനിടയിലാണ്‌ കുടമാറ്റത്തില്‍ ഹെഡ്‌ഗേവാറുടെ ചിത്രമുയര്‍ന്നത്.
ബി.ആര്‍.അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങളും കുടമാറ്റത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇത് പല വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

 

rss kollam kollam pooram hedgewar