/kalakaumudi/media/media_files/SUcvRAHw1e46yYsrROmI.jpeg)
ആലപ്പുഴ: ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ വീണു. അപകടത്തിൽ മാവേലിക്കര സ്വദേശിയായ പൈലറ്റ് മരിച്ചു. സീനിയർ ഡപ്യൂട്ടി കമൻഡാന്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവാണു (39) മരിച്ചത്. സഹ പൈലറ്റും മരിച്ചതായി വിവരമുണ്ട്. പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനെത്തിയതാണു കോപ്റ്റർ.