അതിജീവനത്തിന് സഹായിച്ചത് മാതൃഭാഷ: അഖില്‍ പി ധര്‍മ്മജന്‍

കേരളപ്പിറവിദിനത്തോടനുബന്ധിച്ച്  ആലപ്പുഴ ജില്ലാ ഭരണകൂടവും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം

author-image
Prana
New Update
akhil p dharmajan

ജീവിതത്തിലെ പ്രയാസഘട്ടങ്ങളെ അതിജീവിച്ച് മുന്നേറാന്‍ എന്നും ഒപ്പം ഉണ്ടായിരുന്നത് മാതൃഭാഷയാണെന്നും ആ സ്നേഹം എന്നും മലയാള ഭാഷയോട് കാത്തുസൂക്ഷിക്കുമെന്നും പ്രമുഖ യുവ നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മജന്‍ പറഞ്ഞു. കേരളപ്പിറവിദിനത്തോടനുബന്ധിച്ച്  ആലപ്പുഴ ജില്ലാ ഭരണകൂടവും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ആദ്യ നോവലായ ഓജോ ബോര്‍ഡ് നിലവാരമില്ലെന്ന് പറഞ്ഞ് പ്രസാധകര്‍ പിന്മാറിയപ്പോഴും പിന്നോട്ടു പോകാതെ മലയാള ഭാഷയെ ചേര്‍ത്ത് പിടിച്ച് മുന്നോട്ടുപോവുകയായിരുന്നുവെന്ന് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഖില്‍ പറഞ്ഞു. മൂന്നാമത്തെ നോവല്‍ റാം കെയര്‍ ഓഫ് ആനന്ദിയിലെത്തിയപ്പോഴേക്കും പ്രസാധകര്‍ ഇങ്ങോട്ടുവരുകയായിരുന്നുവെന്നും മൂന്ന് ലക്ഷത്തിലധികം കോപ്പികള്‍ ഇതുവരെ വിറ്റഴിച്ച പുസ്തകം 47മത്തെ എഡിഷനില്‍ എത്തിനില്‍ക്കുകയാണെന്നും അഖില്‍ പറഞ്ഞു.

novelist kerala piravi