/kalakaumudi/media/media_files/2025/02/04/JHygQja8TplISXXmS0CY.jpg)
തൃക്കാക്കര: ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായിച്ച സംഭവത്തിൽ ജയിൽ ഡി.ഐ.ജി പി.അജയകുമാർ.ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരുൾപ്പെടെ എട്ടുപേക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു.ജില്ലാ ജയിൽ ഡെപ്പ്യൂട്ടി സൂപ്രണ്ട് വി. ആശിഷ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ജനുവരി 10 ന് ഉച്ചക്ക് 12.40 ന് ജയിൽ ഡി.ഐ.ജി കാക്കനാട്ടെ ജില്ലാ ജയിലിൽ സ്വകാര്യ വാഹനത്തിൽ രണ്ട് സ്ത്രീകളും, നാല് പുരുഷനും അടക്കം ആറുപേരുടെ എത്തുകയും ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണൂരുമായി ചട്ടം ലംഘിച്ച് ഇവർക്ക് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുകയായിരുന്നു.ജയിലിൽ നിന്ന് ഫോൺ വിളിക്കാൻ 200 രൂപ നൽകിയ നൽകുകയുമായിരുന്നു.സംഭവം പുറത്തായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.ഡി.ജി.പിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി വിനോദ് കുമാർ കാക്കനാട് ജില്ലാ ജയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തിരിക്കുന്നത്.