ഹേമ കമ്മീഷന്‍: വ്യക്തി വിവരങ്ങള്‍ പുറത്തുവിടില്ല

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കും

author-image
Prana
New Update
h

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. എന്നാല്‍ വ്യക്തി വിവരങ്ങള്‍ പുറത്തുവിടില്ല. അതേ സമയം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും മന്ത്രി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടില്ല. നിയമപ്രകാരം വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്താനാകില്ല. വിവരാവകാശ കമ്മീഷനും സര്‍ക്കാരും പറഞ്ഞ കാര്യം ഒന്നുതന്നെയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നിയമപരമായി പഠിച്ചിട്ട് ഏതൊക്കെ കാര്യങ്ങള്‍ പുറത്തുവിടണം എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി വ്യ്കക്തമാക്കി.ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ പ്രയാസങ്ങള്‍ പ്രതിസന്ധികള്‍, മുന്നോട്ടുള്ള വളര്‍ച്ച, അതിന്റെ ഭാവി ഇതിനെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാനായി ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇന്ത്യയിലെയും ലോകസിനിമയിലെ പ്രമുഖരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

 

hema committee report