ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷണർ

2019 ഡിസംബർ 31നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്. ഈ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സാംസ്കാരിക വകുപ്പ് അം​ഗീകരിച്ചിരുന്നില്ല.

author-image
Anagha Rajeev
New Update
h
Listen to this article
0.75x 1x 1.5x
00:00 / 00:00

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. ആർ.ടി.ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്ന് വിവരാവകാശ കമ്മീഷണർ ഡോ എ അബ്ദുൽ ഹക്കീം ഉത്തരവിൽ പറയുന്നു. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഹേമ കമ്മറ്റിയുടെത്. നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 പ്രകാരം വേർതിരിച്ച് ബാക്കിയുള്ളവ പുറത്ത് വിടണം എന്ന് ഉത്തരവിലുണ്ട്.

പലരുടെയും സ്വകാര്യതകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ അവ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം റിപ്പോർട്ട് തേടിയപ്പോൾ ലഭിച്ചിരുന്ന മറുപടി.

hema committee report