ആകാശം അത്ഭുതങ്ങളുടേത്; ഹോമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാൽ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേജിലാണുള്ളത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്.

author-image
Anagha Rajeev
Updated On
New Update
HEMA COMMITTIEE REPORT
Listen to this article
0.75x1x1.5x
00:00/ 00:00

റിപ്പോർട്ട് ആരംഭിക്കുന്നത് the sky is full of mysteries എന്ന വാചകങ്ങളോടെ. ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാൽ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേജിലാണുള്ളത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്.

സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെന്ന് റിപ്പോർട്ടിൽ. ഇത് സ്ത്രീകൾക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു.കാണുന്നത് പുറമെയുള്ള തിളക്കം മാത്രമെന്ന് റിപ്പോർട്ടിൽ. ആരെയും നിരോധിക്കാൻ ശക്തിയുള്ള സംഘടന. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും. സഹകരിക്കുന്നവർക്ക് കോഡ് പേരുകൾ. അവസരം വേണമെങ്കിൽ മുറി തുറന്നുകൊടുക്കണമെന്ന പരാമർശങ്ങളും.

പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തി റിപ്പോർട്ട്. സിനിമാമേഖലയിലെ മോശം പരാമർശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ.മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച്. പരാതി നൽകിയിട്ടും നടപടിയില്ല.സിനിമാ മേഖലയിലുള്ളവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കപ്പെടുന്നില്ല. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും, സിനിമാ സെറ്റുകളിൽ ഇടനിലക്കാർ, നടിമാർ നിശബ്ദം സഹിക്കുന്നു, സിനിമാ മേഖലയിലെ സ്ത്രീകൾ അരക്ഷിതർ.

ഏതാനും നിർമ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷൻ കൺട്രോളർമാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത്.'നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന താരങ്ങൾ നക്ഷത്ര ശോഭയുള്ള താരങ്ങളല്ല. ഈ താരങ്ങൾ നിറഞ്ഞുനിൽക്കുന്ന ആകാശം സിനിമാ മേഖലയാണെങ്കിൽ അവിടെ മുഴുവൻ ചുഴികളും മലകളുമാണ്. അവിടെ സ്ത്രീകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല.'

സിനിമാ മേഖലയിൽ നിശബ്ദദയുടെ സംസ്‌കാരം വളർന്നുവരുന്നു. അനുഭവിക്കുന്നവർ മാത്രമല്ല സാക്ഷിയാകുന്നവരും വിവരം പുറത്ത് പറയാൻ മടിക്കുന്നു. ഭയം മൂലം ഒരാളും പറയുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സിനിമാ മേഖലയെ കയ്യടക്കി മദ്യവും മയക്കുമരുന്നും ലൈംഗിക ചൂഷണവും. വഴങ്ങിയില്ലെങ്കിൽ ഭാവി നശിപ്പിക്കും
ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാൽ ആ നിമിഷം സിനിമാ മേഖലയിൽ നിന്ന് പുറത്ത്. ഒരു നിയമത്തിന്റെയും അടിസ്ഥാനമില്ല.

ഉന്നതർ ചെയ്തുകൂട്ടിയ കാര്യങ്ങൾ പറയാനോ എഴുതാനോ കഴിയാത്തത്ര വിധത്തിൽ വേദനിപ്പിക്കുന്നത്.സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാൻ ഒരു കാര്യങ്ങളും 'അമ്മ'യുടെ പരാതി പരിഹാര സെൽ ചെയ്യുന്നില്ല.  ചില സംവിധായകർക്കെതിരെ ഗുരുതര ആരോപണങ്ങൾ. ചില രംഗങ്ങൾ അഭിനയിക്കാൻ നിർബന്ധിക്കും. തയ്യാറല്ലെന്ന് അറിയിച്ചപ്പോൾ ബ്ലാക്ക്‌മെയിലിങും ഭീഷണിയും.

'നിലവിളിച്ചു കൊണ്ട് നായിക തന്റെ സഹായിയെ താമസിപ്പിച്ച തൊട്ടടുത്ത മുറിയിലേക്ക് ഓടി. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സിനിമയിലുള്ളവരെ ഇക്കാര്യം അറിയിച്ചപ്പോൾ സംഭവത്തിൽ പരാതി പറയുന്നത് സിനിമയെ ബാധിക്കുമെന്ന് അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് ഹോട്ടലിൽ എത്തിയപ്പോൾ കാരവന്റെ ഡ്രൈവർ അപ്രത്യക്ഷമാകുകയും പിന്നിൽ അയാളെ സെറ്റിൽ കാണാതാകുകയുമായിരുന്നു. സിനിമയിൽ പ്രവർത്തിക്കുന്ന ആളുകളുടെ ക്രിമിനൽ ബോഡിയും പരിശോധിക്കുന്നില്ല. അത് സ്ത്രീകൾക്ക് വളരെയധികം പ്രശ്നങ്ങളും ആഴത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. 

ഡബ്ലുസിസിയിൽ നിന്ന് അംഗത്വമെടുത്തതിന് മാത്രം സിനിമയിൽ നിന്ന് പുറത്താക്കി. കഴിവുള്ള നടിമാരെയാണ് ഇങ്ങനെ പുറത്താക്കിയതെന്നും റിപ്പോർട്ടിൽ. ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും റിപ്പോർട്ടിൽ.wcc രൂപീകരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് മാത്രം സിനിമയിൽ നിരവധി അവസരങ്ങൾ. അവരിൽ നിന്ന് മൊഴിയെടുത്തു. അവർ പറഞ്ഞത് ഇത്തരത്തിലൊരു ലൈംഗീകാതിക്രമങ്ങളും സിനിമാ മേഖലയിൽ നടക്കുന്നില്ലെന്ന്.

മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിർമാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ്. അവർ മലയാളം സിനിമാ വ്യവസായത്തെ മുഴുവൻ നിയന്ത്രിക്കുകയും, സിനിമയിൽ പ്രവർത്തിക്കുന്ന മറ്റ് വ്യക്തികളെ ഭരിക്കുകയും ചെയ്യുന്നു. പരാതി കൈകാര്യം ചെയ്യാൻ ഐസിസിയിൽ പ്രവർത്തിക്കുന്നവരെ അവർ ആവശ്യപ്പെടുന്ന രീതിയിൽ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഐസിസിയുടെ ഭാഗമായവരിൽ ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയിൽ നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നു.

സ്ത്രീകള്‍ മാത്രമല്ല, കഴിവുള്ള നടന്മാരെ ഉള്‍പ്പടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ചും പരാമര്‍ശം. താരാധിപത്യം അടക്കി ഭരിക്കുന്നു. ഉന്നത താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം തുടച്ചുനീക്കും. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു, ശുചി മുറി പോലും നിഷേധിക്കും.

സിനിമയില്‍ സ്ത്രീകള്‍ വരുന്നത് പണത്തിന് വേണ്ടിയാണെന്നും അതിന് വേണ്ടി അവര്‍ എല്ലാത്തിനും വഴങ്ങുമെന്നുമുള്ള പൊതുബോധം സിനിമയിലുണ്ട്. ചാന്‍സ് ലഭിക്കാന്‍ വഴങ്ങിക്കൊടുക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന സമീപനം. ഇത് മനുഷ്യാവകാശ ലംഘനം. ഭരണഘടനാ വിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍."അഡ്ജസ്റ്റ്മെൻ്റുകളും" "കോംപ്രമൈസും" എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകൾക്ക് സുപരിചിതം.  സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കുന്നു. ഇതിനു പിൻബലം നൽകുന്ന രേഖകളും ചിലർ ഹാജരാക്കി.

ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ട്. ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരുന്നു.

സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട്.  ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. ഷൂട്ടിങ് സെറ്റുകളില്‍ ഭക്ഷണം നല്‍കുന്നതിലും വിവേചനം.

ഹേമകമ്മിറ്റിക്ക് മുന്നില്‍ അനുഭവങ്ങള്‍ വിവരിച്ച് സ്ത്രീകള്‍. 

നിർദേശങ്ങൾ

  • ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായോ മറ്റോ നിയമിക്കരുതെന്ന് നിര്‍ദേശംകിടക്ക'യിലേക്ക് ക്ഷണിച്ച് ഒരു സ്ത്രീയെയും അപമാനിക്കരുത്‌നടിമാര്‍ക്ക് ശുചിമുറിയും വസ്ത്രം മാറാന്‍ സൗകര്യവും ഒരുക്കണം
  • ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.

    • സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
    • ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
    • വനിതകളോട് അശ്ലീലം പറയരുത്
    • തുല്യ പ്രതിഫലം നൽകണം
    • പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യം
    • ട്രൈബ്യൂണൽ രൂപീകരിക്കണം

hema committee report