/kalakaumudi/media/media_files/TQtkziUfKqqo7Vs2NNW1.jpg)
സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.
സിനിമ മേഖലയിലെ വനിതകൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകൾ എന്ന് വിളിക്കും. വ്യാപകമായ ലൈംഗിക ചൂഷണം സിനിമ രംഗത്ത് നിലനിൽക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നത് യാഥാർഥ്യമാണെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്. പലരും നൽകിയ മൊഴി അനുസരിച്ച് പോക്സോ നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട സംഭവങ്ങൾ ഉണ്ട്. സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിലാണ് പലരും നിശബ്ദത പാലിക്കുന്നത്. കേസുമായി പോയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നു തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്