ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമാ മേഖലയിൽ മദ്യവും മയക്കുമരുന്നു ഉപയോഗവും വ്യാപകം,മിക്കവരും സെറ്റിലെത്തുന്നത് മദ്യപിച്ച്

സിനിമാ മേഖലയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. മിക്കവരും മദ്യപിച്ചിട്ടാണ് സെറ്റിലെത്തുന്നതെന്ന് സിനിമാ ശ്രേണിയിൽ ഏറെ ഉന്നതനായ ഒരു സാക്ഷി പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

author-image
Greeshma Rakesh
New Update
hema committee report

hema committee report

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സിനിമാ മേഖലയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. മിക്കവരും മദ്യപിച്ചിട്ടാണ് സെറ്റിലെത്തുന്നതെന്ന് സിനിമാ ശ്രേണിയിൽ ഏറെ ഉന്നതനായ ഒരു സാക്ഷി പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

മദ്യത്തിന് പുറമെ മയക്കുമരുന്ന് ഉപയോഗവും മലയാള സിനിമയിൽ വ്യാപകമാണെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നുണ്ട്. സാക്ഷി പറയുന്നതനുസരിച്ച്, മിക്കവാറും എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്.യുവതാരങ്ങൾക്കിടയിൽ ഇത് വ്യാപകമാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു. ലഹരിക്കൊപ്പം സർഗാത്മകത ഉയരുമെന്നാണ് സാക്ഷിയുടെ വാദം. 

ഒരു നടിയെ ഷൂട്ടിങ്ങിന് വിളിച്ചപ്പോൾ 'മൂഡ് ഓഫ്' ആണെന്ന് പറഞ്ഞ് ഷൂട്ടിന് പോയിരുന്നില്ല. പലതവണ വിളിച്ചിട്ടും ചിത്രീകരണത്തിന് പോയില്ല. ഇതുമൂലം നിർമ്മാതാവിന് പ്രതിദിനം 4 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കാമുകനെ ഉപയോഗിച്ച് ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് ഷൂട്ടിംഗിന് പോയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

hema committee report malayalam cinema