ഹേമ കമ്മിറ്റി റിപ്പോർട്ട്: പഠിച്ച ശേഷം പ്രതികരിക്കും: സിദ്ധിഖ്

എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആർക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാൻ സാധിക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖ്. റിപ്പോർട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ ധാരണയില്ല. അമ്മ ഷോ റിഹേഴ്‌സൽ തിരക്കിലാണ് തങ്ങൾ. അതിനാണ് പ്രധാന്യം കൊടുക്കുന്നത്. റിപ്പോർട്ട് വിശദമായി പഠിച്ച് മറുപടി പറയുമെന്നും സിദ്ധിഖ് പ്രതികരിച്ചു.

മറ്റ് സംഘടനകളുമായി ചേർന്ന് ആലോചിച്ച ശേഷം അമ്മ പ്രതികരിക്കും. വളരെ സെൻസിറ്റീവായി കൈകാര്യം ചെയ്യേണ്ട വിഷയമാണ്.  എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആർക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാൻ സാധിക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു.

amma film association hema committee report