ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി; മുകേഷിനെതിരെ വീണ്ടും വെളിപ്പെടുത്തൽ

വീട് തേടിപിടിച്ച് മുകേഷ് മോശമായി പെരുമാറുകയായിരുന്നു.മുകേഷിനെ നടിയുടെ അമ്മ അടിച്ചുപുറത്താക്കുകയായിരുന്നു’വെന്നും നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.

author-image
Greeshma Rakesh
New Update
mukesh latest

junior artist sandhya allegation against actor mukesh

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:  നടനും എംഎൽഎയുമായ മുകേഷിനെതിരെ വീണ്ടും  ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി മുകഷ് അവരുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്നും പിന്നാലെ അവിടെ നിന്ന് അവർ അടിച്ച് പുറത്താക്കിയെന്നുമാണ് സന്ധ്യയുടെ വെളിപ്പെടുത്തൽ. 

എനിക്ക് അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. ഇങ്ങനെയൊരു അനുഭവം ഉണ്ടായാതായി അവർ എന്നോട് പറഞ്ഞിട്ടുണ്ട്.അവരുടെ വീട് തേടിപിടിച്ച് മുകേഷ് മോശമായി പെരുമാറുകയായിരുന്നു.മുകേഷിനെ നടിയുടെ അമ്മ അടിച്ചുപുറത്താക്കുകയായിരുന്നു’വെന്നും നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.

പ്രൊഡക്ഷൻ കൺട്രോളർ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാൽ മാത്രമേ സിനിമയിൽ അവസരം നൽകൂവെന്നും ഇല്ലെങ്കിൽ ജോലിയില്ലാതെ വീട്ടിൽ ഇരിക്കാൻ വിച്ചു പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു.ഭൂരിഭാഗം ആളുകളും ഈ കഷ്ടപ്പാടിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റപ്പെടുമോ എന്ന ഭയം കാരണം ആരും മിണ്ടാത്തതാണ്. അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാൻ ആകെ ‘അമല’ എന്ന ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അവസരം ലഭിക്കണമെങ്കിൽ വഴങ്ങണമെന്നാണ് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞത്.

hema committee report mukesh allegation malayalam cinema