ഹേമ കമ്മിറ്റി റിപ്പോർട്ട് ദുരൂഹമാണെന്നും സിനിമയെ ഒന്നടങ്കം മോശമാക്കരുതെന്നും ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. ഏകപക്ഷീയമായ റിപ്പോർട്ടാണിത്. സിനിമയിൽ സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച് പറയിപ്പിച്ചതാണെന്നുമാണ് സജി നന്ത്യാട്ട് പറഞ്ഞു
എല്ലാ മേഖലയിലും ഉള്ള പ്രശ്‌നങ്ങൾ തന്നെയാണ് സിനിമ മേഖലയിലും ഉള്ളത്. ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പ്രശ്‌നങ്ങൾ ഇല്ലെന്ന് പറഞ്ഞു. പതിനായിരക്കണക്കിന് പേര് പ്രവർത്തിക്കുന്ന മേഖലയാണിത്. എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയാൻ പറ്റില്ല. ഐസിസിയിൽ പരാതികൾ വന്നിട്ടില്ല.
ഹേമ കമ്മിറ്റി ചർച്ച ജനറൽബോഡി ചർച്ച ചെയ്യും എന്നാണ് സജി നന്ത്യാട്ട് പറഞ്ഞത്. സംഭവം ചർച്ചയായതോടെ ഫിലിം ചേംബർ എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. സജി നന്ത്യാട്ടിന്റെ പ്രസ്താവന ഫിലിം ചേംബറിന്റേതല്ലെന്നും അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും അവർ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച വേണം.
ഇന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബും പ്രതികരിച്ചു.