കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ പോലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു.35 കേസുകളാണ് പോലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.കേസുമായി മുന്നോട്ടുപോകാൻ മൊഴി നൽകിയവർക്ക് താല്പര്യമില്ലാത്തതാണ് കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് സമർപ്പിച്ച ശേഷം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് പൊലീസ് മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് എടുത്തത്. പറത്തികൾ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ചും, തൊഴിൽ ചൂഷണത്തെക്കുറിച്ചും, വേതന പ്രശ്‌നത്തെക്കുറിച്ചും ഉൾപ്പടെ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ പലരും നിയമ നടപടിയുമായി മുന്നോട്ടുപോകുന്നതിന് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ പലരും
സിനിമയിൽ നേരിട്ട ലൈംഗിക ചുഷണങ്ങളടക്കം നിരവധി പേർ മൊഴി നൽകാൻ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നൽകാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് 35 കേസുകൾ പൊലീസ് അവസാനിപ്പിച്ചത്. കേസുകൾ അവസാനിപ്പിച്ചതായുള്ള റിപ്പോർട്ട് പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും. മുകേഷ്, സിദ്ദിഖ്, രഞ്ജിത്ത് മുതലായവർക്കെതിരായ കേസുകളിൽ കൃത്യമായി പരാതി ലഭിച്ചിട്ടുള്ളതിനാൽ കേസുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.