/kalakaumudi/media/media_files/aFlJEv0baLNo5IhqjIMB.jpg)
hema committee report
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്‌ക്ക് 2.30 ന് പുറത്ത് വിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് സംസ്കാരിക വകുപ്പ് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക.സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്ത് വിടില്ലെന്നും സർക്കാർ വ്യക്തമാക്കി. 233 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വിടുന്നത്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകൾ ഒഴിവാക്കിയിട്ടുണ്ട്. ആളുകളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
റിപ്പോർട്ട് പുറത്ത് വിടുന്നതിന് എതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിടുമെന്ന് സംസ്കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് 2019 ഡിസംബർ 31 നാണ് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതിനുപിന്നാലെയാണ് സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിച്ച് 5 വർഷത്തിനുശേഷമാണ് വിവരങ്ങൾ പുറത്തുവരുന്നത്.