രഞ്ജിനിയുടെ ഹര്‍ജി; ശനിയാഴ്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ താനടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 

author-image
Rajesh T L
New Update
hema committee
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ്  സര്‍ക്കാരിന്റെ തീരുമാനം.

റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് രഞ്ജിനി അപ്പീല്‍ നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയായിരിക്കും റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാവുക.

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ താനടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 

മൊഴി നല്‍കിയപ്പോള്‍ സ്വകാര്യതയെ മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുന്‍പ് അതില്‍ എന്താണുള്ളതെന്ന് അറിയണം. തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നും രഞ്ജിനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

kerala movie malayalam movie hema committee report