വാട്‌സ് ആപ്പ് ഗ്രൂപ്പിനെതിരെ പരാതി നല്‍കി അഭിഭാഷക അസോസിയേഷന്‍

വാട്‌സ് ആപ്പ് ഗ്രൂപ്പിനെതിരെ പരാതിയുമായി കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. ലോയേഴ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എന്ന ഗ്രൂപ്പിനെതിരെയാണ് അഭിഭാഷക അസോസിയേഷന്‍ പരാതി നല്‍കിയത്.

author-image
Punnya
New Update
highcourt of kerala

highcourt of kerala

കൊച്ചി:  ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പാണ് ലോയേഴ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക്. 
അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ ഉണ്ടെന്ന ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ കത്തില്‍ പറയുന്നു. സര്‍ക്കാര്‍ അഭിഭാഷകരടക്കം ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ജഡ്ജിമാര്‍ കൂടി ഭാഗമാകുന്നത് അനുചിതമെന്നാണ് അഭിഭാഷക അസോസിയേഷന്റെ വാദം.

highcourt kerala advocate whatsapp group