കോഴിക്കോട് ഡിഎംഒ തര്‍ക്കത്തില്‍ ട്വിസ്റ്റ്. എന്‍ രാജേന്ദ്രന്‍ വീണ്ടും ഡി എം ഒ ആകും. രാജേന്ദ്രന് ഡിഎംഒ ആയി തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. അടുത്ത മാസം ഒമ്പത് വരെ തുടരാനാണ് അനുമതി. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. രാജേന്ദ്രനെ മാറ്റി ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഡിസംബര്‍ ഒമ്പതിനാണ് ആരോഗ്യ വകുപ്പ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത്. ഡോ. രാജേന്ദ്രന്‍, ഡോ. ജയശ്രീ, ഡോ. പിയൂഷ് എന്നിവരാണ് സ്ഥലം മാറ്റത്തിനെതിരെ ഹരജി നല്‍കിയിരുന്നത്. ഡോ. രാജേന്ദ്രനൊപ്പം ഹരജി നല്‍കിയവര്‍ക്കും സ്‌റ്റേ ബാധകമാണ്.
ഹൈക്കോടതി സ്‌റ്റേ വന്നതോടെ ഏഴ് പേരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.