നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തോടും അന്വേഷണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ അന്വേഷണ സംഘം തലവനോടും ആവശ്യപ്പെട്ട് കോടതി.

author-image
Subi
New Update
naveen

കൊച്ചി: ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ സിബി അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ച് കോടതി.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നതു.കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തോടും അന്വേഷണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ അന്വേഷണ സംഘം തലവനോടും ആവശ്യപ്പെട്ട് കോടതി.

 

ഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്, ഇതൊരു ആത്മഹത്യാ കേസ് അല്ലെ കോടതി ചോദിച്ചു.എസ്ടിയുടെ അന്വേഷണം പേരിനു മാത്രമാണെന്നും തങ്ങൾക്ക് അതിൽ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളുവുകൾ സൃഷ്ടിക്കുകയാണെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മറുപടി നൽകി.

അന്വേഷണ സംഘത്തെ കൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കരുത്.അതിൽ സത്യം ഉണ്ടായിരിക്കില്ല.സത്യം കണ്ടെത്താൻ മറ്റൊരു ഏജൻസിയെ വച്ച് അന്വേഷിക്കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു. ഹർജിയിൽ സിബിയോടും സർക്കാരിനോടും നിലപാട് തേടിയ ഹൈക്കോടതി വിശദവാദത്തിനായി കേസ് ഡിസംബർ എട്ടിലേക്ക് മാറ്റി.

ഒക്ടോബർ 14ന് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പു ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ആരൊക്കെ സന്ദർശിച്ചെന്നു കണ്ടെത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുനവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.നവീൻ ബാബു താമസിച്ച ക്വർട്ടേഴ്സിലേയും റെയിൽവേ സ്റ്റേഷനിലെയും കലക്ടറേറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘം ഇതുവരെയും തയ്യാറായിട്ടില്ല. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

adm naveen babu