/kalakaumudi/media/media_files/2026/02/13/chotta-2026-02-13-12-51-12.jpg)
കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്ര പരിസരവും അവിടെ നിലവിലുള്ള മാലിന്യ നിർമാർജന രീതികളും പരിശോധിച്ച ശേഷം ശുചിത്വ മിഷൻ നൽകിയ റിപ്പോർട്ട് പരിശോധിക്കാൻ ഹൈക്കോടതി ബോർഡിനോട് നിർദേശിച്ചു. വൈഷ്ണവ പാരമ്പര്യത്തിലെ 108 അഭിമാന ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര.
ഖരമാലിന്യ സംസ്‌കരണ രീതികളും ദ്രാവക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ക്ഷേത്ര പരിസരത്ത് നടപ്പിലാക്കേണ്ട അനുബന്ധ ശുചിത്വ നടപടികളും സംബന്ധിച്ച വിശദമായ നിർദേശങ്ങളും ശുപാർശകളും ശുചിത്വ മിഷൻ റിപ്പോർട്ടിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.ശുചിത്വ മിഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമയപരിധിയും രീതിയും സൂചിപ്പിക്കുന്ന വിശദമായ നിർദേശങ്ങൾ ബോർഡിന് മുന്നിൽ വയ്ക്കാൻ കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ ക്ഷേത്രത്തിന്റെ പരിസരം ശോചനീയമായ അവസ്ഥയിലായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ ക്ഷേത്ര പരിസരത്ത് വലിച്ചെറിഞ്ഞ നിലയിലാണുണ്ടായിരുന്നത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.ക്ഷേത്ര അധികാരികൾ സ്വീകരിച്ച നടപടികൾ പൂർണമായും അപര്യാപ്തമാണെന്നും മതപരമായ പ്രാധാന്യമുള്ള ഒരു സ്ഥലത്ത് ഗുരുതരമായ പാരിസ്ഥിതിക, പൊതുജനാരോഗ്യ, ശുചിത്വ പ്രശ്‌നങ്ങൾ നലിനിൽക്കുന്നുണ്ടെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
