രാഷ്ട്രപതിയുടെ ശബരിമലദർശനത്തോടനുബന്ധിച്ചു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശം .സന്നിധാനത്തേക്ക് എത്തുക ഗൂര്‍ഖ ജീപ്പിൽ

 ഗൂര്‍ഖ ജീപ്പിലാകും രാഷ്ട്രപതി പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോവുകയെന്നാണ് റിപ്പോർട്ടുകൾ. ഈ വാഹനത്തിനും ആറ് മറ്റ് വാഹനങ്ങള്‍ക്കുമാണ് അനുമതി.

author-image
Devina
New Update
dhroupathiiiiiiiii

എറണാകുളം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദർശനത്തിനു എത്തുമ്പോൾ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന കർശന  നിര്‍ദേശവുമായി ഹൈക്കോടതി.

ഒക്ടോബർ 22 ബുധനാഴ്ചയാണ് രാഷ്‌ട്രപതി  ശബരിമല ദർശനം നടത്തുന്നത്. ആ സമയത്ത് സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ മറ്റ് ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

 ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി.

ദേവസ്വം ബോര്‍ഡും പോലീസും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉള്‍പ്പെടെയുള്ള പോലീസ് അപേക്ഷ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു.

സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും  ചെയ്തു. ദേവസ്വം ബോര്‍ഡും കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏഴ് വാഹനങ്ങൾക്ക് സന്നിധാനത്തേക്ക് പോകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

 ഗൂര്‍ഖ ജീപ്പിലാകും രാഷ്ട്രപതി പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോവുകയെന്നാണ് റിപ്പോർട്ടുകൾ. ഈ വാഹനത്തിനും ആറ് മറ്റ് വാഹനങ്ങള്‍ക്കുമാണ് അനുമതി. രാഷ്ട്രപതി ശഭരുിമല ദർശനം നടത്തുന്ന അതേദിവസം മുപ്പതിനായിരത്തോളം ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.