എസ്എൻഡിപി യോഗത്തിനു ബാധകമാകുന്ന നിയമമേത് എന്നുള്ള തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

എസ്എൻഡിപി യോഗത്തിനു ബാധകമാകുന്നതു കേന്ദ്ര കമ്പനി നിയമമാണോ അതോ കേരള നോൺ ട്രേഡിങ് കമ്പനി നിയമമാണോ എന്നതിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ബന്ധപ്പെട്ട അതോറിറ്റി മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

author-image
Devina
New Update
guru devan

കൊച്ചി: എസ്എൻഡിപി യോഗത്തിനു ബാധകമാകുന്നതു കേന്ദ്ര കമ്പനി നിയമമാണോ അതോ കേരള നോൺ ട്രേഡിങ് കമ്പനി നിയമമാണോ എന്നതിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ബന്ധപ്പെട്ട അതോറിറ്റി മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

ഈ വിഷയത്തിൽ 2009 ഫെബ്രുവരി രണ്ടിന് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബന്ധപ്പെട്ട എല്ലാ കക്ഷികളെയും  കേട്ട് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.


യോഗത്തിനു കേരള നോൺ ട്രേഡിങ് കമ്പനി നിയമമാണ് ബാധകമെന്ന 2022 ജനുവരി 24 ലെ സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കി എസ്എൻഡിപി യോഗം ഉൾപ്പെടെ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

1956 ലെ കമ്പനി നിയമത്തിന്റെ വ്യവസ്ഥയിൽ യോഗത്തിന് ഇളവ് അനുവദിച്ച് കേന്ദ്രസർക്കാരിന്റെ  1974ലെ ഓഗസ്റ്റ് 20 ലെ ഉത്തരവിന്റെ സാധ്യത ചോദ്യം ചെയ്തു നൽകിയ രണ്ടു ഹർജികളിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ലളിതവും സാർവത്രികവും കാലാതീതവുമാണെന്ന് ഉത്തരവിൽ ഹൈക്കോടതി അഭിപ്രായപ്പെട്ടു.