പൊതുസ്ഥലത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തരുത് ;ഹൈക്കോടതി

അതേസമയം തദ്ദേശ സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ പൊലീസ് സഹായം ലഭ്യമാക്കാൻ ഉത്തരവിറക്കിയതായി സർക്കാരിനായി ഹാജരായ സീനിയർ ഗവൺമെന്റ് പ്‌ളീഡർ ടി.എസ്.ശ്യാംപ്രസാദ് അറിയിച്ചു.

author-image
Devina
New Update
highcourtttttt

കൊച്ചി: പൊതുഇടങ്ങളിലെയും  പാതയോരങ്ങളിലെയും  അനധികൃത ബോർഡുകൾ നീക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ വീഴ്ചവരുത്തുകയാണെന്നും  ഇക്കാര്യത്തിൽ ക്ഷമ പരീക്ഷിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി .

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലടക്കം വ്യാപകമായി അനധികൃത ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവയൊന്നും നീക്കുന്നില്ലെന്നും അമിക്കസ് ക്യൂറി അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ മുന്നറിയിപ്പ്.

അനധികൃത ബോർഡുകൾ അടക്കമുള്ളവയെക്കുറിച്ച് പരാതി ഉന്നയിക്കാനായി കൊണ്ടുവന്ന കെ സ്മാർട്ട് ആപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെങ്കിൽ വാട്‌സാപ്പ് നമ്പർ ലഭ്യമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് നൽകണം. അതേസമയം തദ്ദേശ സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ പൊലീസ് സഹായം ലഭ്യമാക്കാൻ ഉത്തരവിറക്കിയതായി സർക്കാരിനായി ഹാജരായ സീനിയർ ഗവൺമെന്റ് പ്‌ളീഡർ ടി.എസ്.ശ്യാംപ്രസാദ് അറിയിച്ചു.