ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഹൈക്കോടതി; ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവിന് അനുമതിയില്ല

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവ് തുടരാനാകില്ലെന്ന് ഹൈക്കോടതി. ഗതാഗത കമ്മിറ്റി നൽകിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും വ്യക്തമാക്കി ഉത്തരവ് പുനപരിശോധിക്കാൻ കോടതി തയ്യാറായില്ല

author-image
Devina
New Update
paliyekkara


കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവിന് അനുമതിയില്ല

. ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തത്കാലം ഹൈക്കോടതി പുനപരിശോധിക്കില്ല. ടോൾ പിരിവ് വീണ്ടും ആരംഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി നൽകിയ ഹർജി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു.

 പാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് ഇടക്കാല ഗതാഗത കമ്മിറ്റി നൽകിയ റിപ്പോർട്ട് പൂർണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് നിസാരമായി എടുക്കരുതെന്നും ജനങ്ങളെ പരീക്ഷക്കരുതെന്നും ഹൈകോടതി തുറന്നടിച്ചു.

 കളക്ടറുടെ റിപ്പോർട്ട് അനുസരിച്ചു മാത്രമെ മുന്നോട്ടു പോകാനാകുകയുള്ളുവെന്നും പ്രശ്നങ്ങൾ നിസാരമായി എടുക്കരുതെന്നും നിലവിലുള്ള റിപ്പോർട്ട് അപൂർണമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.