/kalakaumudi/media/media_files/2025/09/10/court-2025-09-10-15-48-14.jpg)
തൃക്കാക്കര നഗരസഭക്ക് പുതിയ മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി
കൊച്ചി : തൃക്കാക്കര നഗരസഭക്ക് സമീപം പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി. നഗരസഭക്ക് സമീപം മാലിന്യ സംസ്‌കരണ പ്ലാന്റിന് ജില്ലാ കളക്ടര്‍ അനുവദിച്ച കാക്കനാട് വില്ലേജ് ബ്ലോക്ക് 09 റീസര്‍വ്വെ 327/1 ല്‍ പ്പെട്ട 20.23 ആര്‍ (50 സെന്റ്) സ്ഥലത്ത് പുതിയ പ്ലാന്റ് നിര്‍മ്മിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
നഗരസഭ ഓഫിസിനും സിവില്‍ സ്റ്റേഷനും മധ്യേ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിന് സമീപത്തെ സ്ഥലം പ്ലാന്റിനായി ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കിയ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം, റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളും സമീപവാസികളുമടക്കം നല്‍കിയ
ഹര്‍ജിയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തൃക്കാക്കര നഗരസഭയുടെ നീക്കം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു.ഈ വിധിക്കെതിരെ നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ ഉത്തരവ്. നഗരസഭക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ജമാല്‍ ഹാജരായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
