കൈവെട്ടുകേസിലെ മൂന്നാംപ്രതി എംകെ നാസറിന് ജാമ്യം നല്‍കി ഹൈക്കോടതി

എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്പതുവര്‍ഷമായി ജയിലിലാണ്. നാസര്‍ ആണ് കൈവെട്ടുകേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

author-image
Prana
New Update
kerala high court

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരനു ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്നാംപ്രതി എം.കെ നാസറിന്റെ ശിക്ഷാവിധിയാണു കോടതി മരവിപ്പിച്ചത്. നാസറിന് ഉപാധികളോടെ ജാമ്യം നല്‍കാന്‍ ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍ , പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ഉത്തരവിട്ടു.
വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്പതുവര്‍ഷമായി ജയിലിലാണ്. നാസര്‍ ആണ് കൈവെട്ടുകേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.
ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. 2010 ജൂലൈ നാലിനാണ് ചോദ്യപ്പേപ്പറില്‍ പ്രവാചക നിന്ദാ ചോദ്യം ഉള്‍പ്പെടുത്തിയതിന് പിന്നാലെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.

 

case highcourt bail accused professor tj joseph