/kalakaumudi/media/media_files/2025/11/21/sabarimala-thirakk-2025-11-21-11-12-52.jpg)
കൊച്ചി :ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ വളരെ വേഗം തന്നെ നടപ്പിലാക്കണമെന്നും മനുഷ്യരെ ശ്വാസം മുട്ടി മരിക്കാൻ വിടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു .
ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ വലിയ രീതിയിൽ ഉള്ള ദുരന്തം തന്നെ സംഭവിക്കുമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് വ്യക്തമാക്കി .
തിരക്ക് നിയന്ത്രിക്കുന്നതിൽ ഒരു ഏകോപനവും ഇല്ലായിരുന്നതിന്റെ വീഴ്ചയാണ് ഇപ്പോൾ ഈ രീതിയിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു .
തീർത്ഥാടനം തുടങ്ങുന്നതിന്റെ ആറുമാസം മുന്നേ തന്നെ കൃത്യമായ ഒരു ഏകോപന രൂപീകരണം നടപ്പിലാക്കണമായിരുന്നെന്നും കോടതി പറഞ്ഞു .
രാസകുങ്കുമത്തിന്റെ വിൽപ്പന തടഞ്ഞതുകൊണ്ടുതന്നെ ശൗചാലയങ്ങളുടെ പാട്ടം ഏറ്റെടുക്കാൻ ആളില്ല .
. ശൗചാലയങ്ങൾ വൃത്തിഹീനമാണ്.
വെള്ളവും ശൗചാലയ സൗകര്യവുമില്ലാതെ എട്ടു മണിക്കൂറോളം തിരക്കിനുള്ളിൽ നിൽക്കേണ്ടിവന്നാൽ ആർക്കും നിയന്ത്രണം നഷ്ടപ്പെടും. -കോടതി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
