high court notice to governor over search committee formation for appointment of fisheries university vc
കൊച്ചി: ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയുടെ നോട്ടീസ്.
സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഗവർണർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയിൽ ഉറപ്പ് നൽകി.അതെസമയം ഫിഷറീസ് സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.