തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

എഐവൈഎഫ് നേതാവ് എ എസ് ബിനോയ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് നടപടി. ജസ്റ്റിസ് കൈസർ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.

author-image
Anagha Rajeev
New Update
suresh gopi

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

എഐവൈഎഫ് നേതാവ് എ എസ് ബിനോയ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് നടപടി. ജസ്റ്റിസ് കൈസർ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. വോട്ടെടുപ്പ് ദിനത്തിൽ മതചിഹ്നം ഉപയോഗിച്ച് ബിജെപി, എൻഡിഎ നേതാക്കൾ വോട്ടർമാരെ സ്വാധീനിച്ചു. ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചുവെന്നും ഹർജിയിൽ പറഞ്ഞു.

ഇതൊക്കെ നടന്നത് സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹർജിയിൽ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി സുഹൃത്ത് വഴി പെൻഷൻ വാഗ്ദാനം ചെയ്‌തെന്നും വോട്ടറുടെ മകൾക്ക് ഫോൺ നൽകിയെന്നും സൂചിപ്പിക്കുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. അതേസമയം ഇന്നാണ് ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വന്നത്. പ്രാഥമിക വാദമോ സുരേഷ് ഗോപിയുടെ മറുപടിയോ കോടതി കേട്ടിട്ടില്ല.

Suresh Gopi