ഹണി റോസിന് ആശ്വാസം; ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

ഓരോ അസസ്‌മെന്റ് വര്‍ഷത്തേയും നികുതി രേഖ പ്രത്യേകമായാണ് ആവശ്യപ്പെടേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഹര്‍ജിക്കാര്‍ക്ക് പുതിയ നോട്ടീസ് നിയമപരമായി നല്‍കാന്‍ അധികൃതര്‍ക്ക് തടസ്സമില്ലെന്നും വ്യക്തമാക്കി

author-image
Biju
New Update
honey rose

കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി നടി ഹണി റോസിനടക്കം വകുപ്പ് നല്‍കിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ഒരുമിച്ച് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് ചരക്ക് സേവന നികുതി ആക്ടിന് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. ഇതു സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.

ഓരോ അസസ്‌മെന്റ് വര്‍ഷത്തേയും നികുതി രേഖ പ്രത്യേകമായാണ് ആവശ്യപ്പെടേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഹര്‍ജിക്കാര്‍ക്ക് പുതിയ നോട്ടീസ് നിയമപരമായി നല്‍കാന്‍ അധികൃതര്‍ക്ക് തടസ്സമില്ലെന്നും വ്യക്തമാക്കി.അഭിനയത്തിലൂടെ നേടിയ തുകക്ക് നികുതി ഒടുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന് ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസയച്ചത്. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.