ആരൊക്കെയാണ് അയ്യപ്പ സംഗമത്തിന് ക്ഷണിച്ചതെന്ന് ഹൈകോടതി,മാനദണ്ഡം എന്തെന്നും ചോദ്യം,പണം സ്വരൂപിക്കുന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് പരാമർശം

അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമോ അല്ലെന്ന് സര്‍ക്കാര്‍

author-image
Devina
New Update
court


എറണാകുളംL അയ്യപ്പനിൽ വിശ്വസമില്ലാത്തവരാണ്   ആഗോള അയ്യപ്പ സംഗമx നടത്തുന്നതെന്ന്ഹർജിക്കാരൻ ഹൈക്കോടതിയിൽ വാദിച്ചു.സനാധനധർമത്തെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് അയ്യപ്പസംഗമം നടത്തുന്നത് ദുരുദ്വേശത്തോടെ മതസ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്നാണ് നിയമം അത് മറികടന്നാണ് അയ്യപ്പസംഗമം നടത്താനുള്ള തീരുമാനം സ്പോൺസർ ഷിപ്പ് അടക്കം ഏത് തരത്തിലും സ്വീകരിക്കുന്ന പണം മൂർത്തിയുടേതാണ് അത് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല ഇത് സർക്കാർ പരിപാടിയാണ് ദേവസ്വം ബോർഡിൻറെ നേതൃത്വത്തിലാണ് നടക്കുന്നത് അല്ലെന്ന് സർക്കാർ പറയുന്നത് കള്ളമാണ് ദേവസ്വം ബോർഡിൻറെ പേരിൽ എത്തുന്ന പണം ക്ഷേത്രകാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു ഇതിൽ നേരത്തെ തന്നെ കോടതി വിധികളുണ്ട് അയ്യപ്പൻറെ പേര് ദുരുപയോഗം ചെയ്താണ് അയ്യപ്പ സംഗമമെന്നും ഹർജിക്കാരൻ വാദിച്ചു.അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിരിക്കുന്നതെല്ലാം രാഷ്ട്രീയ നേതാക്കളെയാണ് വ്രതമെടുത്ത് ആചാരങ്ങൾ പാലിക്കുന്നവരാണ് അയ്യപ്പൻമാർ അത്തരത്തിലുള്ള ഒരാളുപോലും സംഗമത്തിൽ പങ്കെടുക്കുന്നില്ല പിന്നെ ഇതെങ്ങനെ അയ്യപ്പസംഗമമാകുമെന്നും ഗർജിക്കാരൻ ചോദിച്ചു

അയ്യപ്പ സംഗമത്തിൽ എന്താണ് സർക്കാരിൻറെ റോളെന്ന് കോടതി ചോദിച്ചു. അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആർട്ടിക്കിൾ 14 ൻറെ ലംഘനമോ അല്ലെന്ന് സർക്കാർ മറുപടി നൽകി.  അയ്യപ്പ സംഗമത്തിന് പണം സ്വരൂപിക്കുന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു അയ്യപ്പ സംഗമത്തിന് സർക്കാരോ, ദേവസ്വം ബോർഡോ ചില്ലിക്കാശ് ചെലവാക്കില്ല എന്ന് സർക്കാർ അറിയിച്ചു.  എല്ലാം സ്പോൺസർഷിപ്പിലൂടെ സമാഹരിക്കും.ആരൊക്കെയാണ് അയ്യപ്പ സംഗമത്തിന് ക്ഷണിച്ചതെന്ന് കോടതി ചോദിച്ചു.'എന്ത് മാനദണ്ഡം പ്രകാരമാണ് ക്ഷണിക്കുന്നത്. സാധാരണക്കാരയ ആളുകൾക്ക് റജിസ്റ്റർ ചെയ്ത് പങ്കെടുക്കാമെന്ന് സർക്കാർ വ്യക്തമാക്കി.  സാധാരണക്കാർ വന്നാൽ ശബരിമല വികസനത്തിന് ചർച്ചകൾ നടക്കുമോയെന്ന്   കോടതി ചോദിച്ചു.മന്ത്രി ഗണേഷ് കുമാർ, ചിറ്റയം ഗോപ കുമാർ, എസ് ഹരികിഷോർ ഐഎഎസ് തുടങ്ങിയ പ്രമുഖർ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിന് സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.