/kalakaumudi/media/media_files/2025/11/09/highcourttttttttttttttttttttttttttttt-2025-11-09-12-18-11.jpg)
കൊച്ചി: സർക്കാർ നടപടികളെ വിമർശിച്ചു എന്നതിന്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു .
ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ട്. വിമർശനത്തിനുള്ള സ്വാതന്ത്ര്യവും അതിലുൾപ്പെടുന്നുണ്ട്.
ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണ്. സർക്കാരിനെതിരായ വിമർശനങ്ങളും വിയോജിപ്പും പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും നേരിട്ട് നൽകുന്നതാണ് നല്ലതെന്നും സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ് മനുവിന്റെ പേരിൽ കേസെടുത്തത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
