ഭര്‍ത്താവ് മരിച്ച സ്ത്രീയെ വീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി

അപ്പീല്‍ സെഷന്‍സ് കോടതിയാണ് അനുകൂല നടപടി പുറപ്പെടുവിച്ചത്.ഇതിനെതിരെ ഭര്‍ത്താവിന്റെ അമ്മയും സഹോദരങ്ങളും നല്‍കിയ ഹര്‍ജി തളളിയാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.

author-image
Sneha SB
New Update
KERALA HC

എറണാകുളം : ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാല്‍ ഭാര്യയെ വീട്ടില്‍നിന്ന് ഇറക്കി വിടാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി.ഭര്‍ത്താവ് മരിച്ച സ്ത്രീയെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ച പാലക്കാട് സെഷന്‍സ് കോടതി ഉത്തരവ് ശെരിവച്ചാണ് ജസ്റ്റിസ് എം ബി സ്‌നേഹലതയുടെ വിധി.2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷവും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു യുവതിയും കുട്ടിയും എന്നാല്‍ ഭര്‍ത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ സംരക്ഷണം തേടി പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായില്ല.അപ്പീല്‍ സെഷന്‍സ് കോടതിയാണ് അനുകൂല നടപടി പുറപ്പെടുവിച്ചത്.ഇതിനെതിരെ ഭര്‍ത്താവിന്റെ അമ്മയും സഹോദരങ്ങളും നല്‍കിയ ഹര്‍ജി തളളിയാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.യുവതിയെ പുറത്താക്കാന്‍ ശ്രമിച്ചതിനും ഗാര്‍ഹിക പീഡനം നടന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.വീടിന്റെ ഉടമസ്ഥത കണക്കിലെടുക്കാതെതന്നെ ഭര്‍ത്തൃ വീട്ടില്‍ താമസിക്കാന്‍ ഭാര്യയെ നിയമം അനുവദിക്കുന്നുണ്ട്.സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാന്‍ സുരക്ഷിതമായ താമസസൗകര്യം അവകാശമായി അംഗീകരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

kerala high court high court verdict