/kalakaumudi/media/media_files/2025/12/27/courtttttttttttttt-2025-12-27-11-26-19.jpg)
പാലക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി.
വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിനു തടസമില്ലെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി.
വടക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാർഡിൽനിന്നു വിജയിച്ച കോൺഗ്രസ് അംഗം സുനിൽ ചവിട്ടുപാടമാണ് ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
എന്നാൽ ഇത് കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി 15-ാം വാർഡിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം സി കണ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷ് ഇത്തരത്തിൽ വിശദീകരണം തേടിയിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
