/kalakaumudi/media/media_files/2025/12/18/kerala-2025-12-18-12-19-36.jpg)
കൊച്ചി: കിഫ്‌ബി മസാലബോൻഡ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസിൽ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.
ഇഡി അഡ്ജുഡിക്കേറ്റിങ്ങ് അതോറിറ്റിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്.
മസാലബോണ്ട് വഴി വിദേശത്തു നിന്നും സമാഹരിച്ച പണം ഫെമ ചട്ടം ലംഘിച്ച് ഭൂമി വാങ്ങാൻ ഉപയോഗിച്ചു എന്ന ആക്ഷേപത്തിൽ കിഫ്ബിക്കെതിരായ നോട്ടീസിൽ തുടർനടപടികൾ മൂന്നു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി പറയാനാവില്ലെന്ന വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും അഡ്ജുഡിക്കേഷൻ അതോറിറ്റിക്ക് ഇക്കാര്യത്തിൽ അധികാരമില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
