ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതി സ്‌റ്റേ

സർക്കാരിനും വിവരാവകാശം നൽകിയ മാധ്യമ പ്രവർത്തകർക്കുമാണ് കോടതി നോട്ടീസ് അയക്കുക. ജസ്റ്റിസ് പിഎം മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്

author-image
Prana
New Update
kerala high court
Listen to this article
0.75x 1x 1.5x
00:00 / 00:00

ചലച്ചിത്ര രംഗത്ത് വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹരജിയിലാണ് ഹൈക്കോടതി നടപടി. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചു.ഹര്‍ജി ഓഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. സർക്കാരിനും വിവരാവകാശം നൽകിയ മാധ്യമ പ്രവർത്തകർക്കുമാണ് കോടതി നോട്ടീസ് അയക്കുക. ജസ്റ്റിസ് പിഎം മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഒരാഴ്ചത്തേക്കാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. 2019ലാണ് കമ്മിറ്റി രൂപവത്കൃതമായത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ റിപോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് അനുസരിച്ചാണിത്.