പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി

എഡിജിപി എംആര്‍ അജിത് കുമാറാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ കോടതി ഞെട്ടല്‍ രേഖപ്പെടുത്തി.

author-image
Prana
New Update
sabarimala temple

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ കോര്‍ഡിനേറ്റര്‍ പണപ്പിരിവ് നടത്തിയെന്ന പൊലീസ് റിപ്പോര്‍ട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപി എംആര്‍ അജിത് കുമാറാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ കോടതി ഞെട്ടല്‍ രേഖപ്പെടുത്തി.
2011ല്‍ ഐജി പി വിജയന്റെ  നേതൃത്വത്തിലാണ്  പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. ശബരിമലയിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസിനൊപ്പം മറ്റ് സര്‍ക്കാര്‍ വകുപ്പുകളും കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. 
എല്ലാദിവസവും ഒരു മണിക്കൂര്‍ ശുചീകരണ യജ്ഞവും തുടര്‍ന്ന് ബോധവല്‍ക്കരണവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ശബരിമലയ്ക്ക് പുറമേ പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി വ്യാപിപ്പിച്ചിരുന്നു. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍ പ്രചാരമാണ് പദ്ധതിക്ക് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കി ബാത്തില്‍ വരെ പരിപാടിയെപ്പറ്റി പരാമര്‍ശിച്ചിരുന്നു.

 

High Court