/kalakaumudi/media/media_files/lWQ2yMHs5BKQY2ogXb6H.jpg)
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകൾ ആശ ലോറൻസ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിധി. ഹർജിയിൽ തീരുമാനം പിന്നീടുണ്ടാകും. എത്രയും വേ​ഗം വിഷയത്തിൽ തീരുമാനമുണ്ടാകുമെന്ന് കോടതി പറഞ്ഞു.
ഇന്ന് വൈകീട്ട് നാല് മണിക്ക് എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരായാണ് ആശ ലോറൻസ് ഹർജി സമർപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
