/kalakaumudi/media/media_files/2025/03/07/udbVk4zr6IZWlig4j8J9.png)
തൃക്കാക്കര : സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകൾ നീപ്ലേ, എംഎച്ച്ഡിടിവേൾഡ് വെബ്സൈറ്റ്കളിലൂടെ പ്രചരിപ്പിച്ച അഡ്മിൻമാരെ കൊച്ചി സൈബർ പോലീസ് പിടികൂടി. നീപ്ലേ വെബ്സൈറ്റ് അഡ്മിൻ മലപ്പുറം സ്വദേശി ഷിബിൻ (38), എംഎച്ച്ഡിടിവേൾഡ് വെബ്സൈറ്റ് അഡ്മിൻ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി മുഹമ്മദ് ഷെഫിൻസ് (32) എന്നിവരെയാണ് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ പി. ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഈ വെബ്സൈറ്റുകൾ വഴി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികൾക്ക് ലക്ഷ കണക്കിന് രൂപയാണ് മാസം വരുമാനം ലഭിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നതിലൂടെ സ്റ്റാർ ഇന്ത്യക്ക് കാഴ്ച്ചക്കാർ കുറഞ്ഞതോടെ കോടി കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലാവുന്നത്. എസ്.ഐ എൻ.ആർ ബാബു,അഡി. എസ്.ഐമാരായ ഗിരീഷ്,ശ്യാം,സീനിയർസി.പി.ഓമാരായ അജിത് രാജ്, നിഖിൽ ജോർജ്, അജിത് ബാലചന്ദ്രൻ,സി.പി.ഒ ബിന്തോഷ്,ഷറഫ്,ആൽഫിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.