സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, പത്തനംതിട്ട ,കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. 

author-image
Greeshma Rakesh
New Update
temperature warning

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ പത്തുജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, പത്തനംതിട്ട ,കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. 

കോട്ടയം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയിൽ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala heat yellow alert temerature hike