highcourt
നിയമവിരുദ്ധമായി വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിച്ച് ഹൈക്കോടതി. ഇത്തരം നിയമലംഘനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. യൂട്യൂബര്‍ സഞ്ജു ടെക്കി വാഹനത്തില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതി സുപ്രധാന നിര്‍ദേശം .വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചുരൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരോട് കോടതി നിര്‍ദ്ദേശിച്ചു. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. 3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണം. വാഹനങ്ങളില്‍ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഈ മാസം 6 ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
